കാർഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഐ.സി.എ.ആർ-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കാർഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. അത്രപ്പാട്ട് കോളനിയെ മുട്ട ഉല്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും കൂടിന്റെയും വിതരണ ഉദ്ഘാടനം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു. പദ്ധതിയിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ, മുട്ടക്കോഴി വളർത്തൽ, പഴവർഗ കൃഷി, ഭക്ഷ്യസംസ്‌കരണം, ബ്രഷ് കട്ടറിന്റെ ഉപയോഗം തുടങ്ങിയ പരിശീലന പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 5.28 ലക്ഷം രുപയാണ് പദ്ധതയിൽ വകയിരിത്തിയിരിക്കുന്നത്. 37 ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റും, മേധാവിയുമായ ഡോ. സി.പി. റോബർട്ട് കൃഷി വിജ്ഞാന കേന്ദ്രം സബജ്കറ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സെൻസി മാത്യു, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ ശ്രീകുമാർ, കെ. ശിവരാമൻ, ശ്രീ. കെ.എ. സദാശിവൻ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *