ബാലൻസ് ടെണ്ടറിനും അംഗീകാരമായി ; ഇരുകര മുട്ടുമോ കോഴഞ്ചേരി പുതിയപാലം ?

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – കോഴഞ്ചേരി പുതിയ പാലം നിർമ്മാണത്തിന്റെ ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.. 16.72 കോടി രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് ടി.കെ റോഡിൽ പുതിയ കോഴഞ്ചേരി പാലം നിർമ്മാണം നടക്കുന്നത്.

പ്രവൃത്തി ആരംഭിച്ചിരുന്നുവെങ്കിലും ഭൂമി വിട്ടുകിട്ടാത്തതിനെ തുടർന്ന് പ്രവൃത്തി പൂർത്തീകരിക്കാനായില്ല. പ്രവൃത്തി തുടരാൻ സാഹചര്യം ഒരുങ്ങിയ ഘട്ടത്തിൽ ബാക്കിയുള്ള പ്രവൃത്തിക്ക് ടെൻഡർ വിളിക്കുകയായിരുന്നു. ഈ ടെൻഡർ ആണ് മന്ത്രിസഭയോഗം അംഗീകരിച്ചത്. മന്ത്രി വീണ ജോർജും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്തിയിരുന്നു.

ടെൻഡർ അംഗീകരിച്ച സാഹചര്യത്തിൽ പ്രവൃത്തി തുടങ്ങാൻ ഉള്ള പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. അപ്രോച്ച് റോഡ് അടക്കമുള്ളതിന്റെ ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തീകരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *