ഏറത്ത് കൃഷിഭവനിലെ വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ നിർവഹിച്ചു

Kerala Pathanamthitta

അടൂർ – നിറപൊലിവ് അടൂർ വിഷൻ 2026 ന്റെ ഭാഗമായി ഏറത്ത് കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിലെ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ ഒ പി കാർഡ് കർഷകർക്ക് വിതരണം ചെയ്തു.

എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 12 വരെ ഏറത്ത് കൃഷിഭവനിൽ ക്ലിനിക് പ്രവർത്തിക്കും .ജനകീയസൂത്രണ പ്രൊജക്ടിലൂടെ ഒരു ലക്ഷം രൂപ ചിലവിൽ കർഷകർക്കു സൗജന്യമായി വളം ലഭ്യമാക്കുന്നു. വിള ആരോഗ്യ ദ്വൈവാരിക പത്രിക സമൃദ്ധിയുടെ ഉദ്ഘാടനം ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിർവഹിച്ചു.

കൃഷി ഡപ്യൂട്ടി ഡയറക്ടർ സി ആർ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, വാർഡ് അംഗങ്ങളായ രാജേഷ് അമ്പാടിയിൽ, ജയകുമാർ, സന്തോഷ് കുമാർ, കൃഷി ഓഫീസർ സൗമ്യ ശേഖർ, എച്ച് എം ബുഷാര, കാർഷിക വികസന സമിതി അംഗങ്ങളായ രാജേഷ് മണക്കാല, രാജൻ സുലൈമാൻ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,കർഷകർ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *