അടൂർ മണ്ഡലത്തിൽ കാർഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു : ഡപ്യൂട്ടി സ്പീക്കർ

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – മണ്ഡലത്തിൽ കാർഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നു ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിറപൊലിവ് അടൂർ വിഷൻ 2026 ന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് എൽ പി സ്‌കൂളിൽ വെജിറ്റബിൾ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ടെറസ്സ് കൃഷി ചെയ്യുവാനുള്ള 100 ഹൈ ഡെൻസിറ്റി പോളി എത്തിലിൻ പോട്ട് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി ആർ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, വാർഡ് അംഗങ്ങളായ രാജേഷ് അമ്പാടിയിൽ, ജയകുമാർ, സന്തോഷ് കുമാർ, കൃഷി ഓഫീസർ സൗമ്യ ശേഖർ, എച്ച് എം ബുഷാര, കാർഷിക വികസന സമിതി അംഗങ്ങളായ രാജേഷ് മണക്കാല, രാജൻ സുലൈമാൻ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,കർഷകർ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *