വനിതകൾക്ക് യോഗ പരിശീലനം

Kerala Alappuzha
Print Friendly, PDF & Email

എടത്വ : തലവടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആയുർവ്വേദ ഡിസ്പെൻസറി വഴി വനിതകൾക്ക് യോഗ പരിശീലനം എന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് മാണത്താറ ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി.നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജിമോൾ സന്തോഷ് അധ്യക്ഷ വഹിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ ,ആശാ പ്രവർത്തകർ ,ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് നിർവഹണ ഉദ്യോഗസ്ഥയായ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ.അപർണ സി.ആർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *