അടൂർ – ക്രിസ്മസ് പുതുവത്സര ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമസൗഭാഗ്യ അടൂർ വിപണനശാലയിൽ അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു. ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക അധ്യക്ഷൻ ആയിരുന്നു. പ്രൊജക്റ്റ് ഓഫീസർ എം. വി. മനോജ് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ ടി. എസ്. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. ജനുവരി ആറുവരെ നടക്കുന്ന മേളയിൽ എല്ലാ ഖാദി തുണിത്തരങ്ങൾക്കും 30 ശതമാനം റിബേറ്റ് ലഭ്യമാണ്. ഖാദി ബോർഡിന്റെ കീഴിലുള്ള ഇലന്തൂർ, പത്തനംതിട്ട അബാൻ ജംഗ്ഷൻ, അടൂർ , റാന്നി ചേത്തോങ്കര എന്നീ വിപണന ശാലകളിൽ വിപുലമായ വസ്ത്ര ശേഖരം ഏർപ്പെടുത്തിയിട്ടുണ്ട്.


