മെഡിസെപിന്റെ പേരിലുള്ള കൊള്ളയും വഞ്ചനയും അവസാനിപ്പിക്കുക.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മെഡിസെപിന്റെ പേരിൽ ഒരു വീട്ടിൽ നിന്ന് ആരായിരത്തിലധികം രൂപ ഈടാക്കി അതിൽ ഒരു പങ്ക് നോക്കുകൂലിയായി കൈപ്പറ്റുന്ന സർക്കാർ നടത്തുന്ന കൊള്ളയും വഞ്ചനയും അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എസ്സ് മധുസൂദനൻ പിള്ള ആവശ്യപ്പെട്ടു.രോഗികളായി ആശുപത്രിയിൽ എത്തുന്ന പെൻഷൻകാർക്ക് നാലിൽഒന്ന് തുക പോലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നില്ല.
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട മേഖല കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി.എ.മീരാപിള്ള,കെ.ജി.റെജി,കെ.ഹാഷിം,ബിജിലി ജോസഫ്,വിൽസൺ തുണ്ടിയത്ത്,ഏബ്രഹാം മാത്യു,എം.എ.ജോൺ,എൻ.എസ്.ജോൺ,ഗിവർഗീസ്,മുഹമ്മദ് സാലി,എ.ആൻസ്,ഗോപാല പിള്ള,അബ്ദുൾ ജബ്ബാർ എസ്സ് എന്നിവർ പ്രസംഗിച്ചു .

പത്തനംതിട്ട മേഖല ഭാരവാഹികളായി എസ്.മാത്യൂ (പ്രസിഡന്റ്), മുഹമ്മദാലി (സെക്രട്ടറി), റ്റി.ജി.ജോയിക്കുട്ടി (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *