ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഡിസംബർ 10 വരെ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വനിതാ-ശിശു വികസനവകുപ്പു നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജില്ലാ വനിതാ ശിശു-വികസന ഓഫീസർ യു അബ്ദുൾ ബാരിയും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 എന്ന വിഷയത്തിൽ അഡ്വ. അശ്വതി ദാസും ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്തു കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *