പുല്ലാട് – വടക്കേ കവലയിലുള്ള സർവ്വീസ് സഹകരണ ബാങ്ക് കൂടുതൽ പ്രതിസന്ധികളിലേക്ക്..ശ്രീ. സി, പി ശിവൻപിള്ള എന്ന ബോർഡ് അംഗമാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്. പ്രമുഖ കോൺഗ്രസ്സ് നേതാവ് പ്രസിഡന്റായുള്ള ബാങ്കിൽ സഹകാരികൾക്ക് പണം മടക്കി നൽകാൻ കഴിയാതായിട്ട് നാളുകളായി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കിട്ടാനുള്ള 12 ലക്ഷത്തോളം രൂപക്കായി ശ്രീ, ഗോപാലകൃഷ്ണൻ നായരും കുടുംബവും ബാങ്ക് പടിക്കൽ സമരമിരുന്നത് വലിയ വാർത്തയായിരുന്നു. അവർ എസ്.പി ക്കു കൊടുത്ത പരാതിപ്രകാരം ബാങ്ക് പ്രസിഡന്റിനെയും, സെക്രട്ടറിയേയും എസ്.പി ഓഫീസിലേക്ക് വിളിപ്പിക്കുകയും, പ്രസിഡന്റ് പോകാതിരിക്കുകയും, സെക്രട്ടറിയെ അയക്കുകയും ചെയ്തു. ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷം കൊടുക്കാമെന്നും ഘട്ടം ഘട്ടമായി ബാക്കി തുക നൽകാമെന്നും ഉള്ള ഉറപ്പാണ് സെക്രട്ടറി എസ്.പി ക്കു നൽകിയിരിക്കുന്നത്. സഹകാരികളിൽ പലരും നിക്ഷേപിച്ചിരിക്കുന്ന പണം അത്യാവിശ്യങ്ങൾക്ക് പോലും തിരികെ കിട്ടാത്ത അവസ്ഥയിൽ സമരം ചെയ്യാനും, പോലീസിൽ പരാതി കൊടുക്കാനുമുള്ള നീക്കത്തിലാണ്. പ്രതിസന്ധി കാരണം ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെയാണ് ഒരംഗം ഇപ്പോൾ രാജിവെച്ചു കയ്യൊഴിഞ്ഞിരിക്കുന്നത്.


