കെ.പി.ജി.ഡി പ്രതിഷേധ യാത്ര നടത്തി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മുതിർന്ന പൗരന്മാരുടെ റെയിൽവേ അനുകുല്യങ്ങൾ വെട്ടിച്ചുരുക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ച് KPGD പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യത്യസ്ത പ്രതിക്ഷേധ യാത്ര നടത്തി. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ചേങ്ങന്നൂരിൽ നിന്ന് തൃശൂരിലേക്കുള്ള പത്തനംതിട്ട ജില്ലാ പ്രതിനിധികളായ 24 പേരുടെ ട്രയിൻ യാത്രയാണ് സമരയാത്രയായി മാറിയത്. മുതിർന്ന പൗരന്മാരുടെ റെയിൽവേ ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ പുനസ്ഥാപിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിക്ഷേധം. ആവശ്യങ്ങൾ എഴുതിയ ബാഡ്ജിൻ പ്രതിഷേധ സൂചകമായി കറുത്ത റിബ്ബൺ കുത്തിയാണ് ഈ അപൂർവ്വ സമര യാത്ര നടത്തിയത്.സംസ്ഥാന സമിതി അംഗം ഡോ.ഗോപീമോഹൻ പ്രതിഷേധ റെയിൽ യാത്ര ഉദ്ഘാടനം ചെയ്തു.കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി റെജി അദ്ധ്യക്ഷത വഹിച്ചു.ബിനു ചക്കാലയിൽ,ഏബൽ മാത്യു,ശ്രീദേവി ബാലകൃഷ്ണൻ,സജീ ദേവി,അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്,അഡ്വ.അഡ്വ.ഷെറിൻ എം.തോമസ്,എം.റ്റി.ശാമുവേൽ,പി.റ്റി.രാജു,വിൽസൺ പി.വർഗീസ്,മേഴ്സി ശാമുവേൽ,അനുപ് മോഹൻ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യാത്രാ സംഘം റെയിൽവേ യാത്രക്കാർക്കിടയിൽ ക്യാമ്പയിനും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *