നാഗദൈവങ്ങളുടെ അനുഗ്രഹത്തിനായി കല്ലേലിക്കാവിൽ വിശേഷാൽ നാഗപൂജ

Pathanamthitta

കോന്നി : സർപ്പശക്തിയുടെ പവിത്ര ചൈതന്യം നിറഞ്ഞകോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും നാഗയക്ഷി അമ്മയുടെയും അഷ്ടനാഗങ്ങളുടെയും അനുഗ്രഹത്തിനായി വിശേഷാൽ നാഗപൂജയും ആയില്യം പൂജയും ഭക്തിപൂർവ്വം സമർപ്പിച്ചു.

ആയില്യം നാളിൽ നാഗദൈവങ്ങളെ സ്മരിച്ച്, കുടുംബസൗഖ്യത്തിനും മംഗല്യസൗഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടി ഭക്തർ പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ചു. കുടുംബങ്ങളിൽ നിലനിൽക്കുന്ന നാഗദോഷങ്ങളും നാഗശാപങ്ങളും നീങ്ങി നാഗദൈവങ്ങളുടെ കൃപയും ഐശ്വര്യവും നിറയണമെന്ന പ്രാർത്ഥനയോടെയായിരുന്നു പൂജാകർമ്മങ്ങൾ. നാഗരാജന്റെയും നാഗയക്ഷി അമ്മയുടെയും സന്നിധിയിൽ മഞ്ഞൾനീരാട്ട്, കരിക്കഭിഷേകം, പാലഭിഷേകം, നൂറുംപാലും അഭിഷേകം തുടങ്ങിയ വിശേഷാൽ അഭിഷേകങ്ങൾ നടത്തി.

അനന്തൻ (ശേഷനാഗം), വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ അഷ്ടനാഗങ്ങൾക്കും പ്രത്യേക പൂജകൾ സമർപ്പിച്ചു. സത്യലോകത്തെയും മേലോകത്തെയും പാതാളലോകത്തെയും സാക്ഷിയാക്കി, ഭൂമിയുടെയും പ്രകൃതിയുടെയും സർപ്പചൈതന്യത്തിന്റെയും മഹാശക്തിയെ വണങ്ങി ഭക്തർ പ്രാർത്ഥനയിൽ പങ്കുചേർന്നു. നാഗദൈവങ്ങളുടെ പുണ്യസാന്നിധ്യത്തിൽ പ്രാർത്ഥനകളിൽ നിറഞ്ഞ അന്തരീക്ഷത്തിൽ പൂജകൾ നടന്നു. പാൽപ്പായസ നിവേദ്യം ഭക്തർക്ക് പ്രസാദമായി നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *