പത്തനംതിട്ട – സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മദര്‍ തെരേസ ദിനാചാരണം കോന്നി സെന്റ് മേരിസ് കാരുണ്യ ഭവനില്‍ സംഘടിപ്പിച്ചു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ ദിനചാരണ സന്ദേശം നല്‍കി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, സീനിയര്‍ സൂപ്രണ്ട് എം എസ് ശിവദാസ്, ജൂനിയര്‍ സൂപ്രണ്ട് എം റ്റി സന്തോഷ്, സെന്റ് മേരീസ് കാരുണ്യ ഭവന്‍ ഡയറക്ടര്‍ ഫാദര്‍ ഫെലിക്‌സ് പത്യാല, എസ്. സന്തോഷ്, സൗദ റഹീം, പാസ്റ്റര്‍ ജേകബ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കലാപരിപാടികള്‍ അരങ്ങേറി.
What do you feel about this post?
Like
Love
Happy
Haha
Sad

