മെഴുവേലി പൂവണ്ണും മൂട് ഗുരു മന്ദിരം പ്രതിഷ്ഠാ വാർഷികം

Pathanamthitta

മെഴുവേലി – 65 ആം നമ്പർ ആനന്ദഭൂതേശ്വരം എസ്എൻഡിപി ശാഖാ യോഗത്തിന്റെ ചുമതലയിലുള്ള പൂവണ്ണും മൂട് ഗുരു മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനും പുനപ്രതിഷ്ഠയ്ക്കും ശേഷമുള്ള നാലാമത് പ്രതിഷ്ഠാവാർഷികം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആ ചരിക്കുകയാണ്.

തന്ത്രി ജയദേവൻ ശാന്തികളുടെ മുഖ്യകാർമികത്വത്തിലും ആദർശ് ശാന്തികളുടെസഹ കാർമികത്വത്തിലുമാണ് വിശേഷാൽ പൂജകൾ അടക്കമുള്ള ചടങ്ങുകൾ നടത്തപ്പെടുന്നത്. വെളുപ്പിനെ മുതൽ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമം, സമ്പൂർണ്ണ സർവ്വൈശ്വര പൂജ, മൃത്യുഞ്ജയ ഹോമം, മഹാ ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി, കലശപൂജ, ശാന്തി ഹവനം, നെയ് വിളക്ക് സമർപ്പണം എന്നിവയും നിമിഷ ജിബിലാഷിന്റെ പ്രഭാഷണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *