മന്ത്രിയെ ഒന്ന് പൊക്കി പറഞ്ഞാൽ കാര്യം നടക്കും എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വാദ്ഗാനം ; യുവതിയെ ആദ്യം ‘സബ്സിഡി’ വാഗ്ദാനം ചെയ്ത് പറ്റിച്ചു ; അടൂരിലെ ക്ഷീരകർഷകയെ ചതിച്ചതാര് ?

Pathanamthitta

അടൂർ – യുവാക്കൾക്ക് അടക്കം കൃഷി മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി നടപ്പിലാക്കിയ എംഎസ്ഡിപി സ്മാർട്ട് ഡയറി യൂണിറ്റ് പദ്ധതിയിൽ അടൂർ നെല്ലിമുകൾ അരുൺ നിവാസിൽ അശ്വതി എൽ.ജി എന്ന യുവ ക്ഷീരകർഷകയ്ക്ക് അർഹമായ സബ്സിഡി തുക തടഞ്ഞുവെച്ചതായി പരാതി. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിക്കായി വകുപ്പ് രേഖാമൂലം അശ്വതിയെ തിരഞ്ഞെടുക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അടൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്ന് 9,60,000 രൂപ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വാഗ്ദാനം ചെയ്തിരുന്ന 4,64,000 രൂപയുടെ സബ്സിഡിക്കായി ഓഫീസുകളെ സമീപിച്ചപ്പോൾ ഉദ്യോഗസ്ഥരിൽനിന്ന് തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നത് എന്നവർ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വകുപ്പ് ഉദ്യോഗസ്ഥരെ പുകഴ്ത്തി സംസാരിച്ചാൽ സബ്സിഡി വേഗത്തിൽ ലഭ്യമാക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ചടങ്ങ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പദ്ധതി നിർത്തലാക്കിയെന്ന മറുപടി ലഭിക്കുന്നത്.

ഡെപ്യൂട്ടറി ഡയറക്ടറിന്റെ വാക്കുകൾ ഇങ്ങനെ..

“അടുത്തമാസം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട് അവിടെ വകുപ്പിലെ ഉദ്യോഗസ്ഥരെ പുകഴ്ത്തി പറയണം കേട്ടോ ”

തുടർന്ന് അശ്വതി മുൻ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിക്ക് പരാതി നൽകിയപ്പോൾ വായ്പയുടെ പലിശയിളവ് ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും അതും ഉദ്യോഗസ്ഥ തലത്തിൽ തടയപ്പെട്ടു. പിന്നീട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രി വിഷയത്തിൽ പരാതി നൽകിയതിനെ തുടർന്ന് പലിശയിളവ് നൽകാൻ നിർദ്ദേശമുണ്ടായെങ്കിലും, പറക്കോട്ടെയും പത്തനംതിട്ടയിലെയും വകുപ്പ് ഓഫീസുകളിലെത്തിയ അശ്വതിയോട് അങ്ങനെയൊരു തുക അനുവദിച്ചിട്ടില്ലെന്നാണ് അധികൃതർ നിലപാടെടുത്തത്.

അതേസമയം, പശുവില്ലാത്ത പലർക്കും 3,80,000 രൂപ വീതം സബ്സിഡി നൽകിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അർഹരായ കർഷകരെ വഞ്ചിക്കുകയും വ്യാജമായി പദ്ധതി തുക തട്ടിയെടുക്കാൻ വഴിവിട്ട് പ്രവർത്തിക്കുകയും ചെയ്ത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അശ്വതി മുഖ്യമന്ത്രിയെ തന്നെ സമീപിച്ചിരിക്കുകയാണ്.

 

What do you feel about this post?

0%
like

Like

100%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *