പത്തനംതിട്ട: കാലാവസ്ഥ വ്യതിയാനത്തിൽ ജനം വളരെ പരിഭ്രാന്തിയിലാണ്. പെട്ടെന്നുണ്ടാകുന്ന ജലപ്രളയം പൊതുസമൂഹത്തിൻ്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയത് കൺമുമ്പിൽ നിന്ന് ഒലിച്ചു പോകുന്നതും നഷ്ടപ്പെടുന്നതും സഹിക്കാവുന്നതല്ല. പഴയ തലമുറ ഇതിനെയെല്ലാം അതിജീവിച്ച് ഉപജീവനം കഴിക്കുന്നവരാണ്. കാലം മാറുന്നതിനനുസരിച്ച് ഭരണപരിഷ്കാരങ്ങൾ ഉണ്ടാകണം.
അനേക വർഷങ്ങളായി നമ്മുടെ നദികളിലെ മണലും ചെളിയും നീക്കം ചെയ്തിട്ട്. ആരെയൊക്കെയോ പ്രീതിപ്പെടുത്തുന്നതിനും, പ്രലോഭനങ്ങൾക്കും വശംവദരാകാതെ നയപരമായ കാര്യങ്ങൾ കലാകാലങ്ങളിൽ നടപ്പിലാക്കുവാൻ ഭരണ നേതൃത്വം തയ്യാറാകണമെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി ബാബു വെമ്മേലി അഭിപ്രായപ്പെട്ടു.
എല്ലാ നദികളിലും മണൽ അടിഞ്ഞുകൂടി ആഴം കുറയുന്നതിനാൽ നീരൊഴുക്കിന് തടസ്സമാകുന്നു. ആയതിനാൽ ഇതിന് ശാശ്വത പരിഹാരം എന്ന നിലയിൽ നദികളിലെ മണലും, ഡാമുകളിലെ ചെളിയും നീക്കം ചെയ്യുന്നതിന് സത്വര നടപടി സ്വീകരിച്ച് പൊതുസമൂഹത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന് ബാബു വെമ്മേലി ആവശ്യപ്പെട്ടു.
പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിന്ന് പാറ ഘനനം ചെയ്യുന്നതും, ഖനനം ചെയ്ത സ്ഥലം വലിയ ജലാശയങ്ങൾ ആയിത്തിരാതെയും സംരക്ഷികേണ്ടതായിട്ടുണ്ട്. അതികാരികളുടെ ശ്രദ്ധയും സത്വര നടപടിയും ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.


