ദുബൈ : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമാവാർഷികത്തോട് അനുബന്ധിച്ച് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ഛനയും അനുസ്മരണവും സംഘടിപ്പിച്ചു. ഇൻകാസ് സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ബാലകൃഷ്ണൻ അല്ലിപ്രയുടെ അധ്യക്ഷതിയിൽ ചേർന്ന അനുസ്മരണ പരിപാടി ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എ നാസർ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ദുബായ് വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് നേതാക്കളായ ടൈറ്റസ് പുലൂരാൻ, ബഷീർ നരണിപ്പുഴ, ഷംസീർ നാദാപുരം, അഡ്വ രാജു ഡാനിയേൽ, ഷിജി അന്ന ജോസഫ്, ജിൻസി മാത്യു, സാദിക്ക് അലി, അഹ്‌മദ് അലി, പ്രജീഷ് ബാല്ലുശ്ശേരി, സുനിൽ നമ്പ്യാർ, ഉമേഷ് വെള്ളൂർ, ഫൈസൽ തങ്ങൾ, ജിജോ ചിറക്കൽ,അഡ്വ: റാഫി നിലമേൽ, ജെന്നി പോൾ, ജില്ലാ പ്രസിഡന്റ് മാരായ കലാധര ദാസ്, അൻഷാദ്, നൗഫൽ സൂപ്പി, നൗഷാദ് ഒഴൂർ, രാജീവ് പി, ജിസ് ജോർജ്, റിൻസൺ സെബാസ്റ്റ്യൻ, രാജാറം, തസ്‌ലീം, ആദം ഇടമന, സജി എസ് പിള്ള, അനീഷ് വർഗീസ്, മിഥുൻ, ഷാജി തോമസ്, അസീസ് മാലൂർ തുടങ്ങി നിരവധി നേതാക്കൾ അനുസ്മരണം പ്രസംഗം നടത്തി.
ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും, സെക്രട്ടറി ആരിഷ് അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.

Photo caption
ഇൻകാസ് ദുബൈ കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ


