ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു

World Trivandrum
Print Friendly, PDF & Email

ഷാർജ: ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കല കവലയൂർ ജയാലാൻഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാർജ അൽഖാസിമി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ദുബൈ ഹദ്ദാഫ് അൽഖലീജ് കമ്പനി ജീവനക്കാരനായിരുന്ന വിശാഖ് ശിവപ്രസാദ്- ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹൻ ആണ് ഭാര്യ. ഐവ വിശാഖ് (മകൾ) ഡോ. ദർശൻ ജയപ്രസാദ് സഹോദരനാണ്. അബുദാബി നെൾസ്റ്റോൾജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.

Leave a Reply

Your email address will not be published. Required fields are marked *