ആറന്മുള- ഔദ്യോഗികമായി ആറന്മുളയെ ‘ചക്ക ഗ്രാമ’ മായി പ്രഖ്യാപിച്ചു. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ തനത് കൃഷിയെയും ആരോഗ്യസംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ 1500 തേൻ വരിക്ക തൈകൾ വിതരണം ചെയ്യും. ചക്കയുടെ പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും, ഇതുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പഠന-പരിശീലന ശിബിരങ്ങൾ സംഘടിപ്പിക്കാനും ഹെറിറ്റേജ് ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യകരമായ ജീവിതശൈലിക്ക് നമ്മുടെ തദ്ദേശീയ ഭക്ഷണരീതികൾക്ക് വലിയ പങ്കുണ്ട്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിലും കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിലും ചക്ക അധിഷ്ഠിത ഭക്ഷണങ്ങൾക്കുള്ള പ്രാധാന്യം വിദഗ്ധർ ചടങ്ങിൽ വിശദീകരിച്ചു. നാടിന്റെ നന്മയ്ക്കായുള്ള ഈ ഉദ്യമത്തിൽ പങ്കാളികളായ ജനപ്രതിനിധികൾക്കും, വിദഗ്ധർക്കും, കർഷകർക്കും, നന്ദി രേഖപ്പെടുത്തുന്നതായി ശ്രീ. കുമ്മനം രാജശേഖരൻ കുറിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

