വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാർ ഭൂമിയിൽ തന്നെ നടപ്പിലാക്കുക.

Pathanamthitta
Print Friendly, PDF & Email

റാന്നി – ആറന്മുള വിമാനത്താവള പദ്ധതിയുടെ പിന്നിലെ യഥാർത്ഥ ലക്ഷ്യം വികസനമായിരുന്നോ, അതോ വസ്തു കച്ചവട താൽപര്യങ്ങളായിരുന്നോ എന്ന ചോദ്യം ഇന്നും പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയുള്ള സുതാര്യമായ വികസനമാണ് നാടിന് ആവശ്യം. ഭൂമിയെയും പ്രകൃതിയെയും വെറും കച്ചവട മൂല്യമായി മാത്രം കാണുന്ന സമീപനം അംഗീകരിക്കാനാവില്ല. ഒരുനാട് ഒന്നിച്ചു നിന്ന് സമരം ചെയ്തും, നിയമ പോരാട്ടത്തിലൂടെയും ആട്ടിയകറ്റിയ പദ്ധതി വീണ്ടും വരണമെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത് ഭൂമി കച്ചവടം തന്നെയെന്ന് ആർക്കും മനസിലാകും. സ്വകാര്യ ഭൂമി ഉടമയുടെ നിലനിൽപ്പിന്റെ നിലവിളിയെ ഏറ്റുപിടിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും. !!

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ എരുമേലി വിമാനത്താവള പദ്ധതിക്ക് ഒരു പ്രധാന വ്യത്യാസമുണ്ട്. എരുമേലിയിൽ നിർദേശിക്കപ്പെടുന്ന സ്ഥലത്തിന്റെ വലിയൊരു ഭാഗം സർക്കാർ ഭൂമിയാണ്. അതിനാൽ സ്വകാര്യ ഭൂമി ഏറ്റെടുക്കലും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും താരതമ്യേന കുറവാകാൻ സാധ്യതയുണ്ട്. മറുവശത്ത്, ആറന്മുള പദ്ധതിയിൽ പ്രധാനമായും സ്വകാര്യ ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആശങ്കകൾ, ജനവിരുദ്ധമെന്ന ആരോപണങ്ങൾ എന്നിവ ശക്തമായി ഉയർന്നിരുന്നു. എരുമേലി പദ്ധതി നടപ്പിലാകുന്നതിലൂടെ എരുമേലി, വെച്ചൂച്ചിറ, റാന്നി പഴവങ്ങാടി, മണിമല, ചേനപ്പാടി എന്നീ ഗ്രാമീണ മേഖലകൾ വികസനം വളരെ വലിയ കാര്യം തന്നെ ആണ്.

ഏത് പദ്ധതിയായാലും അത് ജനങ്ങളുടെ താൽപര്യവും പരിസ്ഥിതി സംരക്ഷണവും നിയമപരമായ സുതാര്യതയും ഉറപ്പാക്കിക്കൊണ്ടായിരിക്കണം നടപ്പിലാക്കേണ്ടത്. വികസനം ജനങ്ങൾക്ക് ഗുണകരമാകണം; ഭൂമി കച്ചവടത്തിനുള്ള ഉപാധിയായി മാറരുത്.

@ പ്രശാന്ത് ബി മോളിക്കൽ
RJD റാന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌

Leave a Reply

Your email address will not be published. Required fields are marked *