വർക്ക്‌ഷോപ്പിൽ എംഡിഎംഎ കച്ചവടം ; പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു

Crime Kollam
Print Friendly, PDF & Email

കൊല്ലം: വർക്ക് ഷോപ്പിൽ എംഡിഎംഎ കച്ചവടം. പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പള്ളിമുക്ക് ചകിരികട സനോജ് മൻസിൽ മനോഫർ ഫൈസിയാണ് പോലീസ് വീട് കളയുന്നത് കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ വർക്ക് ഷോപ്പിൽ നിന്ന് 11.01 ഗ്രാം എംഡിഎംഎ പിടികൂടി.

വീടിനോട് ചേർന്ന് കാറുകൾ റിപ്പയർ ചെയ്യുന്നതിന്റെ മറവിലായിരുന്നു മയക്കു മരുന്ന് കച്ചവടം നടത്തി വന്നത്. സമാനമായ കേസുകളിൽ നേരത്തെ ഇയാൾ പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർ ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് എസ്‌ഐ സായിസേനനും സംഘവും ആണ് ഇയാളുടെ ചകിരിക്കടയിലെ വീടു വളഞ്ഞത്. എന്നാൽ പോലീസ് വീടിന് സമീപത്ത് എത്തിയത് അറിഞ്ഞ് അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഇരവിപുരം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *