ഇലന്തൂർ – ഗ്രാമത്തിലെ കാർഷിക സമൃദ്ധിയുടെ വീണ്ടെടുപ്പിന് 10 നിർച്ചാലുകൾ നവീകരിക്കുന്നു. വി. ബി ജി – റാംജി പദ്ധതിയിൽ ഉൾപ്പടുത്തിയാണ് തൊടുകൾ ശുചീകരിച്ചും , തടയണകൾ നിർമ്മിച്ചും കാർഷിക ഉപയോഗത്തിനായി ജലമൊഴുക്ക് ക്രമീകരിക്കുക. മൂന്നു മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങളിൽ 426 തൊഴിലുറപ്പ് തൊഴിലാളികൾ പങ്കു ചേരും. ഭഗവതി കുന്ന് – വെട്ടിക്കൽ, വെട്ടിക്കൽ – ആനപ്പാറ, തെങ്ങുംതറ വെട്ടിക്കൽ തോടു കളാണ് നവീകരിക്കുന്നതിൽ പ്രധാനം. പുള്ളുവനാൽ കച്ചകെട്ട് മേമുറിയിൽ, കുമരമല പമ്പ് ഹൗസ് -കരിങ്ങാട്ടിൽ, തുമ്പോന്തറ – ചെമ്പകത്തിനാൽ, പട്ടം തറ, നെല്ലിക്കുന്ന് – ഇലന്തൂർ ജംഗ്ഷൻ, സി. എസ്. ഐ- വെട്ടിക്കൽ പടി, ഭജന മഠം – മധുമല, കൊച്ചുവരട്ടുചിറ തുടങ്ങിയ തോടുകളാണ് നവീകരിക്കുക.
ഇലന്തൂർ പഞ്ചാത്തിലെ ഏക്കർ കണക്കിന് പാടശേഖരങ്ങളെ ജലസമൃദ്ധമാക്കുന്നതാണ് ഈ തോടുകൾ. കൈയ്യേറ്റവും മാലിന്യം നിറഞ്ഞും തൊടുകൾ നാശോന്മുഖമായതോടെയാണ് ജനകീയ കൂട്ടായ്മയിൽ തൊടുകൾ നവീകരിക്കാൻ പഞ്ചായത്തു ഭരണസമിതി പദ്ധതിയിട്ടത്. ജലസമൃധി ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ തടയകളും നിർമ്മിക്കും. തരിശു പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സി. എസ്. ഐ പള്ളിപ്പടി മുതൽ വെട്ടിക്കൽ വരെയുള്ള തൊട് നവീകരിച്ച് വി ബി ജി – റാംജി പദ്ധതിയുടെ പഞ്ചായത്തു തല പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ. പി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം ചെമ്പകത്തിൽ അദ്ധ്യക്ഷനായിരുന്നു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ റേച്ചൽ തോമസ്, കമ്മിറ്റി അംഗങ്ങളായ കെ. ജി റെജി, അരുൺ രാജ്, ഇന്ദിരാ മോഹൻ, രെഞ്ചു രാജേഷ്, പദ്ധതി ആക്രെഡിറ്റഡ് എഞ്ചിനീയർ അനീഷ്. വി. നായർ , സാജൻ ജോർജ്, സുനിതാ കെ. ബേബി എന്നിവർ പ്രസംഗിച്ചു. കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ച് കൃഷി നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മാലിന്യങ്ങൾ തോട്ടിൽ തള്ളാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മാലിന്യം തൊടുകളിൽ തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ. പി. മുകുന്ദനും സ്ഥിരം സമിതി അദ്ധ്യക്ഷൻ സാം ചെമ്പകത്തിലും മുന്നറിയിപ്പ് നൽകി.


