അത്യാധുനിക കാർഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാടിന് സമർപ്പിച്ചു

Pathanamthitta

പത്തനംതിട്ട – ഇന്ത്യ മെട്രോളജിക്കൽ വകുപ്പ്, ഐസിഎആർ കൃഷി വിജ്ഞാന കേന്ദ്രം, കാർഡ് പത്തനംതിട്ടയും സംയുക്തമായി തെള്ളിയൂർ ജില്ല കൃഷി വിജ്ഞാന കേന്ദ്രം കാമ്പസിൽ സ്ഥാപിച്ച അത്യാധുനിക കാർഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാർഡ് പ്രസിഡന്റും കൃഷി വിജ്ഞാന കേന്ദ്രം ചെയർമാനുമായ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നാടിന് സമർപ്പിച്ചു. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സയന്റിസ്റ്റും മേധാവിയുമായ ഡോ. നീതാ കെ. ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി തിരിച്ചറിഞ്ഞ് വിളനാശം ലഘൂകരിക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്താം. മഴ, താപനില, ആപേക്ഷിക ആർദ്രത, കാറ്റിന്റെ വേഗതയും ദിശയും, സൗരവികിരണം തുടങ്ങിയ പ്രധാന കാലാവസ്ഥ ഘടകം തുടർച്ചയായി നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങൾ കർഷകർക്ക് പ്രദേശാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും കാർഷിക ഉപദേശങ്ങളും നൽകുന്നതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും.

കാർഡ് ഡയറക്ടർ റവ. ഷിബു സാമുവെൽ അധ്യക്ഷനായി. ജില്ല കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ. സി. പി. റോബർട്ട്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കര, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അംഗം ജിജി പി. ഏബ്രഹാം, പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ് പുഷ്പ, ഡോ. വിനോദ് മാത്യു, കാർഡ് ട്രഷറർ വിക്ടർ ടി. തോമസ് എന്നിവർ പങ്കെടുത്തു.


ചിത്രം: ഓട്ടോമാറ്റിക്
തെള്ളിയൂർ ജില്ല കൃഷി വിജ്ഞാന കേന്ദ്രം കാമ്പസിൽ സ്ഥാപിച്ച അത്യാധുനിക കാർഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാർഡ് പ്രസിഡന്റും കൃഷി വിജ്ഞാന കേന്ദ്രം ചെയർമാനുമായ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നാടിന് സമർപ്പിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *