അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കർമ്മ 2.0 പദ്ധതിക്ക് ജില്ലയിൽ തുടക്കം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ കർമ്മ 2.0 രണ്ടാം ഘട്ടം പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങന്നൂർ എസ്.വി ജി. വി ഹയർ സെക്കൻഡറി സ്‌കൂളിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ വിലാസിനിയമ്മ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ( ആരോഗ്യം ) ഡോ. എൽ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബൈജു ദിനാചരണ സന്ദേശം നൽകി.

ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും പിയർ എഡ്യൂക്കേറ്റർമാർ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ പരിപാടിയാണ് കർമ്മ. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും അമിതമായ ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് കർമ്മ 2.0 പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി 30 സ്‌കൂളുകളിൽ കർമ്മ ബോക്‌സുകൾ സ്ഥാപിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ് വഴി പോലീസിന് കൈമാറും. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തും. ആറന്മുള സർക്കിൾ ഇൻസ്‌പെക്ടർ വി. സജു കിടങ്ങന്നൂർ എസ്. വി. ജി. വി സ്‌കൂൾ പ്രധാനാധ്യാപിക എൻ എസ് സുനിതയ്ക്ക് കർമ്മ ബോക്‌സ് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. പിയർ എഡ്യൂക്കേറ്റർമാർക്കുള്ള യൂണിഫോം വിതരണം ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം കാഞ്ഞേറ്റുകര മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ സാജൻ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.

ആറന്മുള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ സോമവല്ലി ദിവാകരൻ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം എം പി ഉണ്ണികൃഷ്ണൻ നായർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്‌കരൻ, വല്ലന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ ഗായത്രി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എം പി ബിജുകുമാർ , ആർ ദീപ, ടെക്‌നിക്കൽ അസിസ്റ്റന്റ് സജിത്ത്, ജില്ലാ ആർ ബി എസ് കെ കോർഡിനേറ്റർ ജിഷ സാരൂ തോമസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *