പച്ചത്തുരുത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ – ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഓമല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പച്ചത്തുരുത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം.

ഈ ചടങ്ങിന് ഇരട്ടി മധുരമേകുന്ന മറ്റൊരു നിമിഷത്തിനും ഇന്ന് പച്ചത്തുരുത്ത് സാക്ഷ്യം വഹിച്ചു. ബഹുമാനപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോൺസൻ വിളവിനാൽ 3 വർഷങ്ങൾക്ക് മുൻപ് ഇവിടെ നട്ട പ്ലാവിൽ നിന്നും ആദ്യ വിളവെടുപ്പ് നടത്തുവാൻ ഇന്ന് സാധിച്ചു. നാം മണ്ണിലിറക്കുന്ന ഓരോ തൈയും നാളെയുടെ കരുതലാണ് എന്നതിന്റെ വലിയൊരു തെളിവാണ് ഈ വിളവെടുപ്പ്.

പരിസ്ഥിതി സംരക്ഷണം കേവലം ഒരു ദിവസത്തെ ആചരണമല്ല, മറിച്ച് വരുംതലമുറയ്ക്കായുള്ള നമ്മുടെ നിരന്തരമായ കടമയാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. പച്ചത്തുരുത്തിനെ ഹരിതാഭമായി നിലനിർത്താൻ ഒപ്പമുണ്ടായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
വരൂ, നമുക്ക് ഒരുമിച്ച് ഭൂമിയെ പച്ചപ്പുള്ളതാക്കാം! 💚

@ ആതിരാ വിജയകുമാർ ( ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് )

Leave a Reply

Your email address will not be published. Required fields are marked *