തിരുവല്ല – ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തു നിന്നും MDMA യുമായി 2 യുവാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കിഴക്കുമുറി കാവുംഭാഗം എന്ന സ്ഥലത്ത് പനയപ്പള്ളിൽ വീട്ടിൽ രഞ്ജിത്ത് R (32), തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് എന്ന സ്ഥലത്ത് മാമൂട്ടിൽ വീട്ടിൽ ശ്യാം.എസ്. കുമാർ (27) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചു വന്ന കാറിൽ MDMA സൂക്ഷിച്ചിരിക്കുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യ തുടർന്ന് പരിശോധന നടത്തിയ പോലീസ് ഇവരുടെ വാഹനത്തിൽ നിന്നും 1. 167 ഗ്രാം MDMA പിടിച്ചെടുത്തു. ഇൻസ്പെക്ടർ SHO സുജിത് KS, SI വിഷ്ണു V, SCPO ജുബി തമ്പി , CPO മാരായ അനിൽ , സനൽ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


