സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വനംവകുപ്പ് പരിശോധന വേണം ; മെയ് ഏഴിനകം അപേക്ഷിക്കണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വനംവകുപ്പ് പരിശോധന നിർബന്ധമാക്കി. 2026-27 അധ്യയന വർഷത്തോടനുബന്ധിച്ച് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വനംവകുപ്പ് പരിശോധന. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്‌കൂളുകളും സ്‌കൂൾ പരിസരത്തിലെ പാമ്പ് അപകടസാധ്യത വിലയിരുത്തുന്നതിന് വനംവകുപ്പിന്റെ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കണം.

അപേക്ഷയിൽ സ്‌കൂളിന്റെ പേര്, പഞ്ചായത്ത്/ബ്ലോക്ക് പേര്, വിദ്യാഭ്യാസ ജില്ല, ഫോൺ നമ്പർ, സ്‌കൂൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷ മെയ് ഏഴിനകം പത്തനംതിട്ട സോഷ്യൽ ഫോറസ്റ്റി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

ഇ മെയിൽ: acfsfpta@gmail.com. ഫോൺ: 8547603707, 8547603708.

 

Leave a Reply

Your email address will not be published. Required fields are marked *