സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷം മാർച്ച് 14ന് പത്തനംതിട്ടയിൽ .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷം മാർച്ച് 14 ശനിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ നടക്കുെമെന്ന് കൺവീനർ പി. സക്കീർ ശാന്തി അറിയിച്ചു . മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം മാവേലിക്കര – പുന്നമൂട് എം.ജി.എം സ്കൂൾ പ്രഥമാധ്യാപിക ഷീനാ പ്രസാദിന് പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ വിതരണം ചെയ്യും . രജീല ആർ. രാജം ,ഷീനാ പി.,മഞ്ജു ബിനോയ്, ശ്യാമ ശിവൻ എന്നിവർക്ക് മികച്ച വനിതാ സിനിമ പ്രേക്ഷക പുരസ്കാരങ്ങൾ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി.ചാക്കോ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *