ഇതൊക്കെ എന്ത് കല്ല്യാണം ? ഡോ. ബെറ്റിമോൾ മാത്യു അടക്കം പ്രതികരിക്കുന്നു

Kerala Special
Print Friendly, PDF & Email

കോട്ടയം – ഇന്ന് കേരളത്തിൽ നടന്ന, മന്ത്രിമാർ അടക്കം പങ്കെടുത്ത ഒരു വിവാഹം എന്ന കേരളാ സ്റ്റോറിയെക്കുറിച്ചു വിവാദങ്ങൾ അവസാനിക്കുന്നില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നും അതിനാൽ പോക്സോ കേസ് അല്ലേയെന്നും അതിനെ മന്ത്രിമാർ പിന്തുണച്ചതിനാൽ അവരും കേസിൽ ഉൾപ്പെടില്ലേ എന്നും മാധ്യമ പ്രവർത്തകരടക്കം ചോദ്യം ചെയ്യുന്നുണ്ട്. മാദ്ധ്യമ പ്രവർത്തകനായ അർജ്ജുൻ സി വനജിന്റെ പോസ്റ്റ് ഇങ്ങനെ..

https://www.facebook.com/share/p/1NimBvqKkM/


വിവാഹം ഒക്കെ നടത്തിയത് നല്ലതാണ് ഡബിൾ A റഹീം സഖാവേ…. പക്ഷെ കൊച്ചിന് 18 വയസ് ആയോ എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാ …. Monalisa Bhonsle DOB: 21.01.2009 (17 വയസ് ) അപ്പോ പോക്സോ അല്ലേ സഖാവേ… ഇതാണോ Real Kerala story ? NB: DOB Data from ഗൂഗിൾ..

സമൂഹ മാധ്യമങ്ങളിൽ പലരും ഈ സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ട്.. കവിയും, ആക്റ്റിവിസ്റ്റുമായ കോട്ടയം സ്വദേശിനി ബെറ്റിമോൾ മാത്യു ഇങ്ങനെ പ്രതികരിച്ചു… https://www.facebook.com/share/p/1DkZriz3ts/

കല്യാണം കഴിക്കാൻ സ്വന്തം നാട്ടിൽ പ്രശ്നമുണ്ടെങ്കിൽ പ്രണയികൾ നാടുവിട്ടു പോയി കല്യാണം കഴിക്കുക, വീട്ടുകാർ പ്രശ്‌നമുണ്ടാക്കാൻ സാധ്യതയില്ലാത്തയിടത്തു താമസിക്കുക ഒക്കെ അനാദികാലം മുതൽ തുടരുന്ന നീക്കുപോക്കുകളാണ്. എത്രയോ കേരളീയർ തമിഴ്നാട്ടിലും കർണ്ണാടകത്തിലും ദൽഹിയിലും മുംബൈയിലുമൊക്കെ പോയി കല്യാണം കഴിച്ചു താമസിച്ചിരിക്കുന്നു. താമസിക്കുന്നു. ഒളിച്ചോടി ഒരുമിച്ചുകഴിയുന്ന രീതി മനുഷ്യ സംസ്കാരത്തിന്റെ ആദിമ കാലം മുതൽ നിലനിന്നിരുന്നു. എത്രയോ പേർ വിദേശത്തു പോയി വിവാഹം കഴിച്ചിരിക്കുന്നു. വ്യത്യസ്ത രാജ്യക്കാർ മൂന്നാമതൊരു രാജ്യത്തു ചേക്കേറി കുടുംബം ഉണ്ടാക്കുന്നു. അപ്പോഴാണ് നോർത്തിന്ത്യക്കാരിയായ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി ഒരാൾക്കൊപ്പം ഒളിച്ചോടി കേരളത്തിലെത്തി വിവാഹം കഴിച്ചത് ഒരു വലിയ സംഭവമായി റിപ്പോർട്ടു ചെയ്യുന്നത്. അതിനൊരു രാഷ്ട്രീയ മാനം നൽകി ആഘോഷിക്കുന്നത്. അനുപമ എസ് ചന്ദ്രന്റെയും അജിത്തിന്റെയും കുഞ്ഞിനെ ദുരഭിമാനിയായ അപ്പൂപ്പന്റെ (അനുപമയുടെ അച്ഛൻ) താല്പര്യപ്രകാരം ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു സംസ്ഥാനം കടത്താൻ കൂട്ടു നിന്നവരാണ് ഇതിനൊക്കെ കാർമ്മികത്വം വഹിക്കുന്നത്. കേരളം അഭിമാന വിജ്യംഭിതരാവാൻ ആഹ്വാനം ചെയ്യുന്നത്.🤣 പുരോഗമനം പൂത്തുലയുന്ന വഴികൾ🤣

കമൽജിത്ത് കമലാസനൻ എന്നയാൽ ഫേസ്‌ബുക്കിൽ കുറിച്ചത്…
https://www.facebook.com/100001297367840/posts/26094706193489270/?rdid=KXFoGRpb13qtJxpq#


ഈ പെൺകൊച്ചു ഹിന്ദുവാണ്. 18 വയസിൽ താഴെ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് 2006 ലെ Prohibition of Child Marriage Act അനുസരിച്ച് കുഞ്ഞുങ്ങളോടുള്ള ക്രൂരത നിറഞ്ഞ കുറ്റ കൃത്യമാണ്. ആ പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ 2012 ലെ Protection of Children from Sexual Offences Act പ്രകാരം കുറ്റമാണ്. മൊണാലിസ എന്ന ഈ പെങ്കൊച്ചിന്റെ പ്രായം ഗൂഗിളിൽ പറയുന്നത് അനുസരിച്ചു 17 വയസാണ്. കടത്തി കൊണ്ട് വന്ന ഇക്കയ്ക്ക് പണി കിട്ടും എന്നർത്ഥം..പക്ഷെ പ്രധാന കോമഡി എന്തെന്നാൽ,

ശിശുവിനെ വിവാഹം കഴിക്കുന്നവൻ മാത്രമല്ല അതിനു കൂട്ടു നിൽക്കുന്ന ബ്രോക്കർ, നടത്തിപ്പ്കാർ എന്നിവർക്കും കെട്ടിയവനു കിട്ടുന്ന അതെ ശിക്ഷ ലഭിച്ചേക്കാം എന്നതാണ്. പെങ്കൊച്ചിന്റെ അച്ഛനും, നാഷണൽ മീഡിയകളും വിചാരിച്ചാൽ പ്രായ പൂർത്തി ആകാത്ത ഹിന്ദു പെങ്കൊച്ചിനെ കടത്തി കൊണ്ട് പോയ മുസ്ലിം ചെറുപ്പക്കാരന് സൗകര്യം ഒരുക്കി കൊടുത്ത, പയ്യനെ പോക്സോ കുറ്റം ചെയ്യാൻ സഹായിച്ച കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കും, രാജ്യ സഭ മെമ്പറിനും ഒക്കെ കുറച്ചു ദിവസം കോടതി കയറി ഇറങ്ങാം ഈ നാറ്റ കേസിൽ പെട്ട്.
ഗോവിന്ദൻ ടീച്ചറെ പക്ഷെ മിനിമം ബുദ്ധി എന്ന മാനദണ്ഡം ഉപയോഗിച്ചു കോടതി വെറുതെ വിട്ടേക്കും 😀.

* പെണ്ണിന്റെ ആധാർ കാർഡ് പോലും പരിശോധിക്കാതെ മുസ്ലിം വോട്ടിനു വേണ്ടി മതേതര ഉഡായിപ്പ് കാണിച്ച ഈ ശൂന്യ/ കുടില ബുദ്ധികൾ പണി കൊടുക്കുന്നത് ഉത്തര ഭാരതത്തിൽ മര്യാദയ്ക്ക് ജീവിക്കുന്ന എല്ലാ മലയാളികൾക്കും ആയിരിക്കും.

ഈ കേരളാ സ്റ്റോറിയിലെ വിവാദങ്ങൾ അവസാനിക്കില്ല എന്നാണു മനസിലാകുന്നത്.. കേരളാ പോലീസ് അവസാനം ഈ പെൺകുട്ടിക്ക് 18 വയസ്സ് ആയിട്ടുണ്ടന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിലെ വാസ്തവം പരിശോധിക്കപ്പെടുക തന്നെ ചെയ്യും. !!

Leave a Reply

Your email address will not be published. Required fields are marked *