72 -മത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

Kerala Alappuzha

ആലപ്പുഴ – എഴുപത്തി രണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ല കലക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് കമ്മിറ്റിയിൽ പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളക്ക് കൂടുതൽ സ്‌പോൺസർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്‌പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *