ദേശീയ പണിമുടക്കിന് കേന്ദ്ര പെൻഷൻകാരുടെ ഐക്യദാർഢ്യം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഫെബ്രുവരി 12 ന്റെ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര പെൻഷൻകാർ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി. ഫോറം ഓഫ് സിവിൽ പെൻഷനേഴ്‌സ് അസ്സോസിയേഷൻസ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പെൻഷൻകാർ പോസ്റ്റ്ഓഫീസ് പരിസരത്തുനിന്നും പ്രകടനമായി മോസ്ക് ജംഗ്ഷ ൻ ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി വൈ എം സി എ യിൽ എത്തി ഐക്യദാ ർഢ്യ കൺവൻഷൻ നടത്തി. ചെയർമാൻ എസ് ശ്രീധരൻ നായരുടെ അദ്ധ്യക്ഷത യിൽ എഫ് സി പി എ കേരളയുടെ ജോയിന്റ് കൺവീനർ എൻ ഗുരുപ്രസാദ് ഉദ്‌ഘാടനം ചെയ്തു.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തൊഴിലുറപ്പു നിഷേധ നിയമം പിൻവലിക്കുക, പെൻഷൻ റീവാലിഡേഷൻ എന്ന കരിനിയമം പിൻവലിക്കുക , എട്ടാം ശമ്പളക്കമ്മീഷൻ പരിഗണനാവിഷയങ്ങളിൽ മാറ്റം വരു ത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് കൺവ ൻഷൻ പ്രഖ്യാപിച്ചു.

കൺവീനർ എം ജി എസ് കുറുപ്പ് സ്വാഗതവും കെ കെ ജഗദമ്മ കൃതജ്ഞ തയും അർപ്പിച്ചു. കെ പി രവി , എസ് സുമതി ,പി രാജീവ് (എ ഐ പി ആർ പി എ) , പി സദാനന്ദി (എ ഐ ബി ഡി പി എ ), കെ എസ് അജികുമാർ( എൻ സി സി പി എ)അഡ്വ. ജേക്കബ് മാത്യു (എ കെ ബി ആർ എഫ്) എൻ ഉണ്ണിക്കൃഷ്ണൻ (സി ജി പി എ) പി എം ജി മേനോൻ(എ ഐ ബി എസ് എൻ എൽ പി ഡബ്ല്യൂ എ) ഗോപിദാസ് (എൻ എഫ് എ ഇ ആർ) തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *