അടൂർ – ചർമ്മ സംബന്ധവും സൗന്ദര്യ സംബന്ധവുമായ രോഗങ്ങളും ചികിത്സകളും കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനത്തോടെ അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നാളെ (2026 ഫെബ്രുവരി അഞ്ച്) വൈകുന്നേരം നാലുമണിക്ക് നിർവ്വഹിക്കും. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അദ്ധ്യക്ഷത വഹിക്കും.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ആർ ദിൻരാജ്, അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ പി സന്തോഷ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ ലെന്നി സൂസൻ മാത്യു ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരിക്കും. ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ സ്വാഗതവും, സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി കൃതജ്ഞതയും രേഖപ്പെടുത്തും.


ചർമ്മം, മുടി, നഖം , മ്യൂക്കസ് മെംബ്രേൻകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, കുഷ്ഠരോഗം, ലൈംഗീകമായി പകരുന്ന രോഗങ്ങൾ, സൗന്ദര്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ഈ പുതിയ ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യും. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന സ്കിൻ ബയോപ്സികൾ, നഖ ബയോപ്സികൾ, സ്ലിറ്റ്- സ്കിൻ സ്മിയറുകൾ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യം ലൈഫ് ലൈനിൽ ഉണ്ടാകും. ഇൻട്രാലീഷണൽ ഇൻജക്ഷനുകൾ, കെമിക്കൽ കോട്ടറൈസേഷൻ, സ്കാർ മോഡുലേഷൻ എന്നീ നടപടികളും മുടികൊഴിച്ചിൽ സംബന്ധമായ രോഗങ്ങൾക്ക് സ്കാൽപ്പ് ബയോപ്സികൾ, പി.ആർ.പി. തെറാപ്പി, ഗ്രോത്ത് ഫാക്ടർ കോൺസൻട്രേറ്റ് ചികിത്സകളും ലൈഫ് ലൈനിൽ ലഭ്യമാണ്.
+91-4734-219500, 223377, 220460, 223402, 221355, +91 97785 04577
What do you feel about this post?
Like
Love
Happy
Haha
Sad

