പത്തനംതിട്ട – പത്തു വയസ്സ് മാത്രമുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 26 വർഷം തടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കോട്ടാങ്ങൽ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വിൽസ(60) നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പത്തു വയസുകാരിയെ 2023 ജൂണിൽ ലൈംഗികമായി പീഡിപ്പിക്കുകയും 2024 ഒക്ടോബറിൽ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്തു. പെരുമ്പെട്ടി എസ്.ഐ ടി.പി. ശശികുമാർ രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ.ഹസീന സഹായിയായി.


