131-മത് മാരാമൺ കൺവൻഷന്റെ കുട്ടിപ്പന്തൽ ഓലമേയൽ നടത്തപ്പെട്ടു.

Kerala Pathanamthitta

കോഴഞ്ചേരി – പത്തനംതിട്ട മാർത്തോമാ ഇടവകയിലെ കുട്ടികളുടെ നേതൃത്വത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തോടും കൂടെ 131-മത് മാരാമൺ കൺവൻഷന്റെ കുട്ടിപ്പന്തൽ ഓലമേയൽ നടത്തപ്പെട്ടു. ദീർഘ വർഷങ്ങളായി മാർത്തോമാ സുവിശേഷ പ്രസംഗ സംഘം നേരിട്ട് ഓലമേഞ്ഞുകൊണ്ടിരുന്ന കുട്ടിപ്പന്തൽ 2024 മുതൽ പത്തനംതിട്ട മാർത്തോമ ഇടവകയ്ക്ക് ഓല മെയ്യുന്നതിനുള്ള അവസരം നൽകുകയുണ്ടായി. കൺവെൻഷൻ യോഗങ്ങളിൽ പങ്കെടുക്കുന്ന മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഈ കുട്ടിപ്പന്തൽ ഒരു അനുഗ്രഹമായി തീരുന്നു.

പ്രസ്തുത കുട്ടിപ്പന്തൽ നിർമ്മാണത്തിനായി 500 മടൽ ഓലയാണ് ആവശ്യമായി വന്നിരിക്കുന്നത്. ഇടവക വികാരി റവ. സജി തോമസ് അച്ചന്റെ നേതൃത്വത്തിൽ, ഇടവക ചുമതലക്കാരായ ജോർജ്. കെ. നൈനാൻ (വൈസ് പ്രസിഡന്റ് ) ഷാജി തോമസ് ( സെക്രട്ടറി) എബ്രഹാം പി സാമുവേൽ ( ട്രസ്റ്റി ) സാം വർഗീസ് (അക്കൗണ്ട് ട്രസ്റ്റി )എന്നിവർ നേതൃത്വം നൽകി. സുവിശേഷ പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി സെക്രട്ടറി റവ. ജിജി വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റവ ജോജി ജേക്കബ്, റ്റിജു എം ജോർജ്, സാം ചെമ്പകത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *