കെ.എസ്.ആർ.ടി.സി യിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ നിയമനം

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആലപ്പുഴ ജില്ലയിൽ വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം 52ഉം ദിവസ വേതന ഒഴിവുകൾ നിലവിലുണ്ട് . ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ പത്താം ക്ലാസ് ജയം / തത്തുല്യ യോഗ്യതയും, നിശ്ചിത കാലയളവിന് മുൻപ് ലഭിച്ച ഹെവി മോട്ടോർ വാഹന ലൈസൻസും, കണ്ടക്ടർ ലൈസൻസും (തെരഞ്ഞെടുക്കുന്നവേളയിൽ കണ്ടക്ടർ ലൈസെൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നിയമനം ലഭിച്ചു 3 മാസത്തിനുള്ളിൽ സാധുവായ കണ്ടക്ടർ ലൈസെൻസ് ഹാജരാക്കേണ്ടതാണ്) ആവശ്യമായ ശാരീരിക യോഗ്യതയും, കണ്ടക്ടർ തസ്തികയിൽ പ്ലസ് ടു ജയം / തത്തുല്യ യോഗ്യതയും, പുതുക്കിയ കണ്ടക്ടർ ലൈസൻസും ഉണ്ടായിരിക്കേണ്ടതാണ് പ്രായം 25-50. വേതനം – ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂർ ) 715/- രൂപ. വനിതകളെയും പരിഗണിക്കുന്നതാണ് . ഭിന്നശേഷിക്കാർ യോഗ്യരല്ല
മേൽപ്പറഞ്ഞ യോഗ്യത ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *