ചിറ്റാർ: വില്പനയ്ക്കായി വീടിനു സമീപം സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി മധ്യവയസ്‌കൻ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥൻ മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടിൽ സന്തോഷ് വർഗീസ് (50) ആണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ലിറ്റർ വാറ്റുചാരായവുമായി കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീടിനു സമീപം ഷെഡിൽ നിന്നും പിടികൂടുകയായിരുന്നു. പോലിസ് ഇൻസ്‌പെക്ടർ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ എആർ. രവീന്ദ്രൻ, അനിൽ കുമാർ, ഡ്രൈവർ എ.എസ്.ഐ വിനോദ്, സി.പി.ഓ സുനിൽ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.


