തിരുവല്ല: ഫിൻലാൻഡിലേക്ക് തൊഴിൽവിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റൽ. തിരുവല്ലയിൽ ഫൈവ്‌ലാൻഡ് മാൻപവർ കൺസൾട്ടൻസി നടത്തുന്ന കുറ്റൂർ തൈമറവുംകര സപനക്കശ്ശേരിൽ വീട്ടിൽ കുര്യൻ അലക്‌സാണ്ടർ(52) ആണ് അറസ്റ്റിലായത്. തൊഴിൽവിസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്നും പല തവണകളിലായി മൂന്നുലക്ഷം രൂപ വഞ്ചിച്ചെടുത്തതിലേക്ക് കഴിഞ്ഞ വർഷം ഏപ്രിലിൽ ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽപ്പോയ പ്രതി സമീപജില്ലകളിലും എറണാകുളത്തുമായി മാറി മാറി താമസിച്ചുവരികയായിരുന്നു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ഷിറാസ്, എസ്.സി.പി.ഒ മാരായ നാദിർഷ, അഖിലേഷ്,സി.പി.ഒ മാരായ അവിനാഷ്, ടോജോതോമസ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലും വഞ്ചനാക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


