തിരുവല്ല: കലാവേദികളിൽ നിറയാൻ ഇനികവിയൂരിൽ നിന്നും ഒരുനൃത്തനാടകം നാളെ (15.1.26 ) വൈകിട്ട് 5 മണിക്ക് പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യും. തിരുമൂലപുരം ബാലികാ മഠം സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് ദേശീയ പ്രജ്ഞാ പ്രവാഹ് സംയോജകൻ ജെ നന്ദകുമാർ മുഖ്യാതിഥിയാകും.
പുരാണ കഥകളാണ് ഏറെയും നൃത്തനാടകങ്ങളിൽ അവതരിപ്പിച്ച് വരുന്നതെങ്കിൽ അതിൽ നിന്നും വിത്യസ്തമായി ഒരു ചരിത്ര കഥ പറയുകയാണ് ശിവനേരിയിലെ സിംഹ ഗർജ്ജനം എന്ന നാടകത്തിലുടെ . മധു മീനച്ചിൽ നാടക രചനയും ഗണേഷ് പ്രഭുസംവിധാനവും ശിവകുമാർ അമൃതകല നിർമ്മിച്ച നൃത്തനാടകം അമൃതകല ക്രിയേഷൻ ആണ് അവതരിപ്പിക്കുന്നത്. അത്യാധുനികത ദൃശ്യ – ശ്രവ്യ സംവിധാനത്തിൽ പ്രഗൽഭരായ കലാ പ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ആദ്യ പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് സൗജന്യ പ്രവേശനമാണ്.



