പത്തനംതിട്ട നഗരത്തിലെ ഇടവഴിയിൽ വെച്ച് നടന്നുപോയയാളെ കൊള്ളയടിച്ചു : മൂന്നംഗസംഘത്തിലെ പ്രധാനി പിടിയിലായി

Crime

പത്തനംതിട്ട – നഗര മദ്ധ്യത്തില് ഇടവഴിയിൽ വെച്ച് വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. വലഞ്ചൂഴി മുസ്ലീംപള്ളിക്ക് സമീപം താമസിക്കുന്ന മൂലയ്ക്കൽ പുരയിടത്തിൽ അക്ബർഖാൻ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ദേവസ്വം ബോർഡ് ഓഫീസിലേക്കും മറ്റും പോകുന്ന ഇടവഴിയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുകയായിരുന്നയാളെയാണ് മൂന്നു പേർ ചേർന്ന് കൊള്ളയടിച്ചത്.

വിജനമായ ഇടവഴിയിൽ വച്ച് പിന്നിലൂടെ വന്ന മൂന്നുപേർ ചേർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയും ഭീഷണിപ്പെടുത്തി ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 27,000രൂപ വിലവരുന്ന മൊബൈൽഫോണും പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500രൂപയും കവർന്ന ശേഷം കടന്നു കളയുകയായിരുന്നു.

കേസെടുത്ത പോലീസ് ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ഷിജു.പി.സാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *