പാലക്കാട് – പാലക്കാട്ടെ ഹോട്ടലിൽ പുലർച്ചെ 2 മണിക്ക് പോലീസ് റെയ്ഡ് … തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘമാണ് പാലക്കാട്ടെത്തി അതീവ രഹസ്യമായി ഈ നീക്കം നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് (02:20 AM) പോലീസ് സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തിയത്. പാലക്കാട് കെ.പി.എം ഹോട്ടലിൽ വെച്ചാണ് ഉറക്കത്തിലായിരുന്ന അദ്ദേഹത്തെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തത്. നേരത്തെയും ഇതേ ഹോട്ടലിനെ ചൊല്ലി “പെട്ടി” രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു.
മുൻപ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന കേസുകൾക്ക് സമാനമായ പരാതിയിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചനകൾ. വൻ പോലീസ് സന്നാഹത്തോടെയാണ് അദ്ദേഹത്തെ കൊണ്ടുപോയത്.. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കാനാണ് സാദ്ധ്യത. ഇന്ന് ഞായറാഴ്ച ആയതിനാൽ കോടതി നടപടികൾ എങ്ങനെയായിരിക്കും എന്നതിനെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കോടതിയുടെ “മുൻകൂർ ജാമ്യം” ഈ കേസിൽ ബാധകമാകുമോ എന്ന്, കോടതിയുടെ ഇടപെടലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


