ഡെന്മാർക്കിലേയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെന്റിന് നോര്‍ക്ക റൂട്ട്സ് ; കരാര്‍ ജനുവരി 8ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറും

Trivandrum

തിരുവനന്തപുരം – കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാര്‍ ജനുവരി 8ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. രാവിലെ 11.15 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഡെന്‍മാര്‍ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറുക. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്‌സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 100 പേരെയാണ് റിക്രൂട്ട് ചെയ്യുക. അഞ്ചു വര്‍ഷത്തേയ്ക്കാണ് കരാര്‍.

നാളെ (ജനുവരി 7 ന്) തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെന്‍മാര്‍ക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു, ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജും നഴ്സിംഗ് കോളേജും സന്ദര്‍ശിക്കുന്ന ഡെന്‍മാര്‍ക്ക് സംഘം നഴ്സിംങ് വിദ്യാര്‍ത്ഥികളുമായും സംവദിക്കും. മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡ്വൈസർ എസ്പൻ ക്രോഗ്, എംബസിയില്‍ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്‌ലാവത്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. കരാര്‍ കൈമാറ്റ നടപടികള്‍ക്കു ശേഷം ജനുവരി 8 ന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമണ്‍ ട്രീ ഹോട്ടലില്‍ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള–ഡെൻമാർക്ക് ഹെൽത്ത്‌കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.

PROGRAMME DETAILS

Wednesday, 7 January 2026

Time Programme

12:00 Noon : Visit to Medical College Hospital, Thiruvananthapuram.
01:00 PM: Visit to Nursing College, Thiruvananthapuram.
Interaction with Nursing students
03:30 PM: Official Meeting: Hon’ble Minister for Health and Woman and Child Development, Government of Kerala.
05:00 PM: Official Meeting: Hon’ble Minister for Higher Education and Social Justice, Govt of Kerala
————————————–
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്‍.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
www.norkaroots.kerala.gov.in

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *