ചെന്നീർക്കര : യുവ സംഗീത സംവിധായകനായിരുന്ന റ്റി. ആർ ജയറാമിന്റെ പേരിൽ കലാകളരി എന്നറിയപ്പെടുന്ന തട്ടുപുരയ്ക്കൽ കേന്ദ്രീകരിച്ച് റ്റി. ആർ. ജയറാം മെമ്മോറിയൽ ബാഡ്മിന്റൺ ക്ലബ്ല് പ്രവർത്തനം തുടങ്ങി. ഇലവുംതിട്ട പോലീസ് എസ്. എച്ച്. ഒ റ്റി. കെ വിനോദ് കൃഷ്ണൻ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിനു ഉല്ലാസ്, മധു എം.ആർ, റിട്ട. എസ്. ഐ യും പോലീസ് സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യനുമായിരുന്ന lയശോധരൻ ഇ. എസ്., ഗവ. സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ജയചന്ദ്രൻ റ്റി. ആർ., പ്രതീഷ് കുമാർ. പി. വി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ടി ആർ ജയറാം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റിൽ അദ്വൈത് – ഗദ്ദാം ടീം ചാമ്പ്യന്മാരായി. ജ്യോതിസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആകാശ് – അഭിജിത് ടീം റണ്ണർ അപ്പുമായി.


