സ്‌കൂൾ ടീച്ചർ ഹൃദയാഘാതം മൂലം മസ്‌ക്കറ്റിൽ വെച്ച് അന്തരിച്ചു

Kerala Kollam
Print Friendly, PDF & Email

മസ്‌ക്കറ്റ് – കൊല്ലം കടമ്പനാട്, എടക്കാട് സ്വദേശി പാവളവിലയിൽ ഫിലിപ്പ് കോശിയുടെ മകളും സി കെ തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) മസ്‌കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.വർഷങ്ങളായി മസ്ക്കറ്റിലെ സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളിൽ ടീച്ചറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടർന്ന് മസ്‌കറ്റ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

മാതാവ് – സൂസൻ കോശി. മക്കൾ – ജ്യോതിഷ് തോംസൺ (ബംഗളൂരു), തേജസ് തോംസൺ (യു കെ). സഹോദരങ്ങൾ: ഷോബിൻ (ദുബായ്), ഷീജ സൂസൻ തോമസ് (കുവൈറ്റ്). ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ എക്സിക്യൂട്ടീവ് അംഗം ഡെന്നി രാജന്റെ ആന്റി കൂടെയാണ് മരണപ്പെട്ട ഷീബ തോംസൺ.

മസ്‌കറ്റ് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *