ചക്കുളത്ത് കാവ് പൊങ്കാല : ഭക്തജന സേവാകേന്ദ്രം ആരംഭിച്ചു

Kerala Pathanamthitta

തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്ത് കാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്ത നിർവഹിച്ചു.

ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു. ചക്കുളത്തുകാവ് ക്ഷേത്രംമുഖ്യ കാര്യദർശി ബ്രഹ്മശ്രീ. മണിക്കുട്ടൻ നമ്പൂതിരി, അനുഗ്രഹ പ്രഭാഷണം നടത്തി. നൽകി. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കെ ആർ.പ്രതാപചന്ദ്രവർമ്മ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം സലിം, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, ചക്കുളത്തമ്മ സേവാ സമിതി സെക്രട്ടറി വി ആർ രാജേഷ്, ഷാജി തിരുവല്ല, സുരേഷ് കാവുംഭാഗം, അജിത്ത് പിഷാരത്ത്, ഷെൽട്ടൻ വി റാഫേൽ, രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ
ചക്കുളത്തുകാവ് സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഇൻഫർമേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യുന്നു. ഷെൽട്ടൻ വി റാഫേൽ,വി .ആർ രാജേഷ്, ഷാജി തിരുവല്ല, എം സലിം, കെ ആർ പ്രതാപചന്ദ്ര വർമ്മ, ബ്രഹ്മശ്രീ. മണിക്കുട്ടൻ നമ്പൂതിരി, അജിത് പിഷാരത്ത്, സുരേഷ് കാവുംഭാഗം,അഡ്വ. വർഗീസ് മാമ്മൻ, ആർ ജയകുമാർ, ഹരി പി.നായർ എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *