റാന്നി – പ്രണയം നടിച്ചു വശീകരിച്ചു പതിനേഴുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസിൽ പെരുമ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി. മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കൊട്ടകപ്പറമ്പിൽ മനു കെ.എം (28) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച്, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയിരുന്നു. ഒളിവിൽപ്പോയ പ്രതിയെ പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ ബി. സിവിൽപോലീസ് ഓഫീസർമാരായ അലക്സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നും പിടികൂടുകയായിരുന്നു.. പോക്സോ കേസിലേക്ക് അറസ്റ്റിലായ മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി
What do you feel about this post?
Like
Love
Happy
Haha
Sad

