കനൽ കർമ്മ ബോധവൽക്കരണ ക്ലാസും, സെൽഫ് ഡിഫെൻസ് ക്ലാസും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ ശക്തിയുടെ കനൽ കർമ്മ പദ്ധതിയുടെ നാലാമത്തെ ബോധവൽക്കരണ ക്ലാസും, സെൽഫ് ഡിഫെൻസ് ക്ലാസും കോന്നി താവളപ്പാറ സെന്റ് തോമസ് കോളജിൽ നാഷണൽ സർവിസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നു.
കോളജ് പ്രിൻസിപ്പൽ ഡോ. പി. കെ ജോസ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ യു.അബ്ദുൽ ബാരി മുഖ്യപ്രഭാഷണം നടത്തി.ദിശ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഡബ്ലിയു സി മെമ്പറുമായ ഷാൻ രമേശ് ഗോപൻ ‘ ലിംഗ നീതി സമത്വം, ജൻഡർ റിലേഷൻ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജെ മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയ്മി ജോഷുവ, മിഷൻ ശക്തി അക്കൗണ്ട് അസിസ്റ്റന്റ് രെഞ്ചു ആർ നായർ ,പത്തനംതിട്ട പോലീസ് വനിതാ സെൽ ഇൻസ്‌പെക്ടർ എ.ആർ ലീലാമ്മ , സിവിൽ പോലീസ് ഓഫീസർമാരായ ആർ.പ്രിയാ ലക്ഷ്മി, ജസ്‌ന ജലാൽ,പി.സുഭദ്രാ ദേവി, എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫെൻസ് ട്രെയിനിംഗും തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *