ആറന്മുള – കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻ സി പി ക്ക് നിഷേധിച്ച ജില്ലാ പഞ്ചായത്ത് സീറ്റ് ഇപ്രാവശ്യം നൽകുവാൻ എൽ ഡി എഫ് തയ്യാറാകണമെന്നും, 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴഞ്ചേരി ഡിവിഷനിൽ നിന്നും എൻ സി പി മത്സരിച്ചു എന്നും കേരള കോൺഗ്രസ്സ് എൽ ഡി എഫ് ലേക്ക് കടന്നു വന്നപ്പോഴാണ് എൻ സി പി വിട്ടു നൽകിയതെന്നും ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർദ്ധിച്ച സാഹചര്യത്തിൽ എൻ സി പി യെ പരിഗണിക്കുവാനും എൻ സി പി യുടെ ന്യായമായ ആവശ്യം അംഗീകരിക്കുവാനും എൽ ഡി എഫ് നേതൃത്വം തയ്യാറാകണമെന്നും എൻ സി പി (എസ്) ആറന്മുള ബ്ലോക്ക് കമ്മിറ്റി.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറ്റുകയും ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുകയും, ആശ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെ യോഗം അഭിനന്ദിക്കുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വിജയം ഉറപ്പാണെന്നും എൻ സി പി എസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടായി എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുന്നിട്ടിറങ്ങുവാനും തീരുമാനിച്ചു.
എൻ സി പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് സുനിൽ വർഗീസ് അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോർജ് തമ്പു, എം. മുഹമ്മദ് സാലി, ബിനോജ് തെന്നാടൻ, സുനിൽ മംഗലത്ത്, റിജിൻ കരമുണ്ടക്കൽ, ഡേവിഡ് സാമൂവൽ, സുജോ വർഗീസ്, അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.



