സഹകരണ മേഖലയിലെ തെറ്റായ പ്രവണതയിൽ നിന്ന് സംരക്ഷിക്കേണ്ട കാലം ‘അതിക്രമിച്ചിരിക്കുന്നു ; ആൻറോ ആൻറണി എംപി.

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട : സഹകരണ മേഖല സംരക്ഷിക്കണമെന്ന് കാലത്തിൻ്റെ അവശ്യമാണ്. ഇത് പൊതു സമൂഹത്തിൻ്റെ ആവശ്യമായി വരുന്ന കാലം വിദുരമല്ലെന്ന് ആൻറോ ആൻറണി എംപിഅഭിപ്രായപ്പെട്ടു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പത്തനംതിട്ട ജില്ല സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കേരള ബാങ്കിൻറെ പെൻഷൻ പദ്ധതി ബാങ്ക് ഏറ്റെടുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി സി സി വക്താവ് ജ്യോതി കുമാർ ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ ജി . അജിത് കുമാർ, സച്ചിൻ ജോണി ജോർജ്, മണ്ണടി പരമേശ്വരൻ, ബിന്ദു എസ്, ഷൈനി വൈ, കാസിം എസ് , സിജി ഗോപാൽ, രാജേഷ് കെ , സുനിൽകുമാർ ടി ഡി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിരമിച്ച ജീവനക്കാരെ ആദരിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

ഫോട്ടോ ക്യാപ്ഷൻ :
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പത്തനംതിട്ട ജില്ല സമ്മേളനം ആൻറോ ആൻറണി എംപി ഉത്‌ഘാടനം ചെയ്യുന്നു.

*പുതിയ ഭാരവാഹികൾ :
വാഴുവേലിൽ രാധാകൃഷ്ണൻ (പ്രസിഡൻ്റ്),
കെ.ജി അജിത് കുമാർ (ജനറൻ സെക്രട്ടറി),
വൈസ് പ്രസിഡണ്ടമാർ : കാസിം എസ്, സുനിൽകുമാർ ടി ഡി ,സുനിൽ കെ ബേബി,ഷാജഹാൻ പി പി .
ജോ .സെക്രട്ടറിമാർ :അരുൺ ആർ ,സോണി എം ജോസ്,ജോജി എബ്രഹാം,അജിത ജെ.
സിജി ഗോപാൽ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *