ഷേക്സ്പിയര്‍ പഠനം സ്ക്കൂളുകളില്‍…
Friends, Romans, Countrymen, lend me your ears…
അയിരൂർ കഥകളി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന നാട്യഭാരതി ഗ്രന്ഥശാല ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു.ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലെ പ്രസിദ്ധമായ മാർക്ക് ആന്റണിയുടെ പ്രസംഗം ഇക്കുറി പത്താംക്ലാസ്സിൽ പാഠ്യവിഷയമാണ്.
ചരിത്ര പ്രസിദ്ധമായ ഈ പ്രസംഗത്തെ ആസ്പദമാക്കി ഒരു ആസ്വാദന ക്ലാസ്സ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു.ജില്ലയിലെ തിരഞ്ഞെടുത്ത സ്ക്കൂളുകളിലാണ് ക്ലാസ്സ് നടത്തുന്നത്.ഡോ. കെ.സന്തോഷ് ബാബു(പ്രിൻസിപ്പാൾ,ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അടൂർ), വി.അർജ്ജുൻ ( അസി.പ്രൊഫസര്‍, എൻ.എസ്സ്.എസ്സ് കോളേജ്, വാഴൂർ) എന്നിവർ ക്ലാസ്സ് നയിക്കും.
ആദ്യ ക്ലാസ്സ് റാന്നി എം.എസ്.ഹയർ സെക്കന്‍ഡറി സ്കൂളില്‍.2025 ഒക്ടോബർ 3,വെള്ളി 10 am
@ വി.ആർ വിമൽ രാജ്, 9446377455

What do you feel about this post?
Like
Love
Happy
Haha
Sad

