ലഖ്‌നൗ – ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്ഷ്മണപുരിയിലുള്ള, അതായത് (ലഖ്‌നൗവിലെ) അയ്യപ്പ ക്ഷേത്രം, കേരളത്തിലെ പ്രശസ്തമായ ശബരിമല പൊന്നമ്പലത്തിന്റെ അതേ മാതൃകയിൽ തന്നെ വാസ്തു വിധിപ്രകാരം നിർമ്മിച്ചിട്ടുള്ള ക്ഷേത്രമാണ്. പഞ്ചവടി ഇക്കോ പാർക്കിന് അഭിമുഖമായി, ഗോമതി നഗറിലെ ശാന്തമായ വിനീത് ഖണ്ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂന്നു മാസങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച അലങ്കാര ഗോപുരത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. ചടങ്ങ് ഭക്തിസാന്ദ്രമായി.
ഉച്ചക്ക് 12.30 യോടെ ഷേത്രത്തിന്റെ അലങ്കാര ഗോപുര സമർപ്പണ ചടങ്ങുകൾ, തന്ത്രി സർവ്വശ്രീ ആദിത്യനില്ലത്തു കേശവൻ നമ്പൂതിരി, അയ്യപ്പ ക്ഷേത്രം മേൽശാന്തി സർവ്വശ്രീ ശ്രീജിത് ശ്രീധരരൂ എന്നിവരുടെ കാർമ്മികത്വത്തിൽ പൂർണ്ണ കുംഭാഭിഷേകം നടത്തി ക്ഷേത്രത്തിന്റെ പുതിയതായി പണികഴിപ്പിച്ച അലങ്കാര ഗോപുരം ഭക്തജനങ്ങൾക്കായി സമർപ്പിച്ചു.
ഇരുപത് ലക്ഷത്തിനടുത്തു ചിലവ് വന്ന ഈ അലങ്കാര ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മുഴുവൻ തുകയും ഭക്തജനങ്ങളുടെ സമർപ്പണം ആയിരുന്നു. ആർ.കെ കൺസ്ട്രക്ഷൻസ് ആണ് അലങ്കാര ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തു ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കിയത്. കേരളത്തിലെ പ്രശസ്ത ഗോപുരം നിർമ്മാതാവും, ശില്പിയും, വാസ്തു ശാസ്ത്ര വിദഗ്‌ദ്ധനുമായ മാവേലിക്കര സ്വദേശി ശ്രീ രാധാകൃഷ്‌ണൻ ആചാരിയാണ് വിധിപ്രകാരം ഇത് നിർമ്മിച്ചിരിക്കുന്നത് .
ശ്രീ. രാധാകൃഷ്ണ ആചാരിയുടെ രണ്ടാമത്തെ മകനായ ശ്രീ. നന്ദുകൃഷ്ണൻ ആചാരി ചടങ്ങിൽ പങ്കെടുത്തു താക്കോൽ ദാനം ക്ഷേത്രക്കമ്മറ്റി സെക്രട്ടറി ഓമനക്കുട്ടൻ എൻ.കെ യ്ക്ക് കൈമാറികൊണ്ടു നിർവ്വഹിച്ചു.
മുമ്പ് R K കൺസ്റ്റ്‌ക്ഷൻസ്ന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ക്ഷേത്രനിർമ്മാണങ്ങൾ 👇👇👇
തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം ( ഈ ക്ഷേത്രം അന്ന് മദ്രാസ് റെജിമെന്റിന്റെ അധികാര പരിധിയിൽ വരുന്നതായിരുന്നു ) , കൊട്ടാരക്കരയിലെ തെറ്റിക്കുന്നിൽ മഹാദേവി ക്ഷേത്രം, മങ്കൊമ്പ് ഗണപതി ക്ഷേത്രം, പത്തനംതിട്ട എടക്കുളം അയ്യപ്പ ക്ഷേത്രം, പത്തനംതിട്ട ഋഷികെശ ക്ഷേത്രം, കോന്നി മഹാദേവ ക്ഷേത്രം , അത്തിക്കയം മഹാദേവ ക്ഷേത്രം തുടങ്ങി 500 ൽ അധികം നിർമ്മാണ പ്രവർത്തനങ്ങൾ R K കൺസ്ട്രക്ഷൻ നടത്തിയിട്ടുണ്ട്.
അമ്പലത്തിന്റെ നിലവിലെ ഭാരവാഹികളായ വടശേരിക്കര സ്വദേശിയായ സെക്രട്ടറി ഓമനക്കുട്ടൻ എൻ.കെ , പ്രസിഡന്റ് ജി സോമൻപിള്ളയുടെയും നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ആദ്യം മുതൽ ഇപ്പോൾ പൂർത്തിയായി സമർപ്പിച്ചത് വരെ അവർക്കൊപ്പം എല്ലാ പിന്തുണയും, സഹായവുമായി നിന്നത്. അലങ്കാര ഗോപുര സമർപ്പണ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ അന്നദാനവും നടന്നു.
@ ടീം പത്തനംതിട്ടക്ക് വേണ്ടി ലക്‌നോവിൽ നിന്ന് അജേഷ് കെ മണിക്കൊപ്പം, ജിബു വിജയൻ ഇലവുംതിട്ട


