മാർ പീലക്‌സിനോസ് പ്രൈവറ്റ് ഐ.റ്റി.ഐ ; പൂർവ്വ വിദ്യാർത്ഥി സംഗമം

Kerala Pathanamthitta
Print Friendly, PDF & Email

മൈലപ്ര : മാർ പീലക്‌സിനോസ് പ്രൈവറ്റ് ഐ റ്റി ഐയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 1978 ൽ സ്ഥാപിതമായ ഈ ഐ റ്റി ഐ, തുമ്പമൺ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. തുമ്പമൺ ഭദ്രാസന സെക്രെട്ടറിയും ഐ റ്റി ഐയുടെ വൈസ് ചെയർമാനും ആയ വെരി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ആദ്ധ്യക്ഷം വഹിച്ചു. സിനിമാ താരം മഞ്ജു പത്രോസ് ഉത്‌ഘാടനം ചെയ്തു. തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിജു മാത്യൂസ്, മുൻ പ്രിൻസിപ്പാൾ ജോർജ് ദാനിയേൽ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സാലി ഐ റ്റി ഐ സെക്രട്ടറി ഫാ. കോശി വി വർഗീസ്, പ്രിൻസിപ്പാൾ ബിജു ജോർജ് എന്നിവർ ആശംസ അറിയിച്ചു. ഐ റ്റി ഐ യുടെ ഉപഹാരം ഫാ ബിജു മാത്യൂസ്, മഞ്ജു പത്രോസിന്‌ നൽകി .

നമ്മുടെ കൂടിച്ചേരലുകൾ പരസ്പരം ബലപ്പെടുത്തുന്നതും മറ്റുള്ളവർക്ക് സന്തോഷം പ്രദാനം ചെയ്യുന്നതും ആകണം. ഈ സ്ഥാപനത്തിലൂടെ അനേകർക്ക് വ്യക്തിപരമായും കുടുംബമായും പ്രകാശിതരാകുവാൻ കഴിഞ്ഞു. വരും കാലങ്ങളിലും കൂട്ടായ്മയുടെ ആവശ്യകത കാത്ത് സൂക്ഷിക്കുവാൻ കഴിയട്ടെ എന്ന് മഞ്ജു പത്രോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *